പത്തനാപുരം: കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വയോധിക പൊള്ളലേറ്റ് മരിച്ചു. കാര്യറ എസ്.എൻ ജംഗ്ഷൻ ശ്രീവിലാസത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഗൗരിക്കുട്ടിയാണ് (84) മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംഭവം. വീടിന് പിന്നിലെ തെങ്ങിന്റെ ചുവട്ടിൽ കരിയിലകൾക്ക് തീയിടുന്നതിനിടെയായിരുന്നു അപകടം. തീ വസ്ത്രത്തിലേക്ക് പടർന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എറെ നേരമായിട്ടും ഗൗരിക്കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സമീപവാസിയാണ് മൃതദേഹം കണ്ടത്. മൂന്ന് മാസം മുമ്പാണ് ഇവരുടെ ഇളയമകൾ രോഗം ബാധിച്ച് മരിച്ചത്. മൂത്തമകളോടൊപ്പമായിരുന്നു ഗൗരിക്കുട്ടിയുടെ താമസം.സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശ്രീലത, പരേതയായ ബിന്ദു എന്നിവർ മക്കളാണ്.