ഓയൂർ: വെളിയം പഞ്ചായത്തിലെ കൊട്ടറ മേലേവിള അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഐഷാപോറ്റി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലീംലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരിജകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈലജ അനിൽകുമാർ, പവിഴവല്ലി, ആർ. മനോഹരൻ, എൻ. രാജശേഖരൻ,എം.ബി. പ്രകാശ്, ബെൻസി കുഞ്ഞച്ചൻ, ജി. തോമസ് എന്നിവർ സംസാരിച്ചു. കൊട്ടറ മേലേവിള കുടുംബമാണ് അംഗൻവാടിക്ക് ആവശ്യമായ സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചു നൽകിയത്.