കുലശേഖരപുരം: ഓച്ചിറ പരബഹ്മക്ഷേത്ര ഭരണസമിതി സെക്രട്ടറിയും റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ കളരിക്കൽ ജയപ്രകാശിന്റെ മാതാവ്, കടത്തൂർ കളരിക്കൽ പരേതനായ ശ്രീധരന്റെ ഭാര്യ സുലോചന (92) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ഇന്നലെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ നടത്തി. സമൂഹത്തിന്റെ നാനാതുറകളിൽപെട്ട നിരവധി പേർ നേരിട്ടെത്തി അന്തിമോപചാരം അർപ്പിച്ചു. മറ്റുമക്കൾ: പരേതനായ റാം മോഹൻ, സലിംകുമാർ കളരിക്കൽ (എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കൗൺസിലർ. മരുമക്കൾ: തങ്കമണി, നിർമ്മല, പ്രസന്നകുമാരി. സഞ്ചയനം 10ന് രാവിലെ 8ന്.