f
പി.എഫ്.ആർ.ടി.എ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന പൊതുമേഖല ജീവനക്കാരും അദ്ധ്യാപകരും കൊല്ലത്ത് നടത്തിയ മാർച്ച്

രൊല്ലം: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ എല്ലാ ജീവനക്കാർക്കും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന പൊതുമേഖലാ ജീവനക്കാരും അദ്ധ്യാപകരും ചിന്നക്കട ഹെഡ്‌പോസ്​റ്റോഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. കൊല്ലം താലൂക്ക് ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച മാർച്ചിനു ശേഷം നടന്ന ധർണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു.

സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി അരുൺകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ ടി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, കെ.എസ്.​ടി.എ സംസ്ഥാന സെക്രട്ടറി ബി. സുരേഷ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. സുശീല, ബി. അനിൽകുമാർ, കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, വിവിധ സംഘടനാ നേതാക്കളായ സാബു (കെ.എസ്.ഇ.ബി.ഡബ്ല്യു.എ), ഗോപാലകൃഷ്ണൻ (കെ.എസ്.ആർ.ടി.സി.ഇ.എ), അമൽദാസ് (ബി.ഇ.എഫ്.ഐ), സുനിൽ കുമാർ (കെ.എസ്.ഇ.ബി.ഒ.എ), സുരേഷ് (എൽ.ഐ.സി.ഇ.യു), മുരളീധരൻ പിള്ള ( ബി.എസ്.എൻ.എൽ.ഇ.യു) തുടങ്ങിയവർ സംസാരിച്ചു.