ചാത്തന്നൂർ: അസുഖബാധിതയായ മാതാവിനെ കാണാൻ ഗൾഫിൽ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയ യുവാവ് ഇത്തിക്കരയാറ്റിൽ ചാടി മരിച്ചു. മീയണ്ണൂർ പാലമൂട് വി. എസ്. ഭവനിൽ ശശിധരൻ - ജഗദമ്മ ദമ്പതികളുടെ മകൻ സനലാണ് (32) മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇയാൾ ഇത്തിക്കര പാലത്തിന് വടക്കുഭാഗത്തു നിന്നും ആറ്റിൽ ചാടിയത്. വെള്ളിയാഴ്ച രാത്രി മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഒരാൾ ആറ്റിൽ ചാടിയെന്ന് ദൃക്സാക്ഷികൾ പൊലീസിൽ നൽകിയ വിവരമനുസരിച്ച് ഇന്നലെ രാവിലെ മുതൽ കൊല്ലത്തു നിന്നെത്തിയ ഫയർഫോഴ്സ് സ്കൂബാ ടീം ഇത്തിക്കര പാലത്തിന് സമീപം ആറ്റിൽ തിരച്ചിൽ നടത്തിയിരുന്നു. പതിനൊന്നരയോടെയാണ് ഇത്തിക്കര പാലത്തിന് വടക്കുവശത്തു നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് അസുഖബാധിതയായ മാതാവിനെ കാണാൻ ഇയാൾ വിദേശത്തു നിന്നും മൂന്നു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. ശനിയാഴ്ച തിരിച്ചു പോകാനിരിക്കുകയായിരുന്നു. സഹോദരൻ: വിമൽ