പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പിടവൂർ മേഖലയിൽ ഉൾപ്പെട്ട 970-ാം നമ്പർ മഞ്ചള്ളൂർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി. ബിജു വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പി.കെ. രാജൻ വരവ് - ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ പി. ലെജു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലതാ പ്രകാശ് എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് ഡി. ദിനരാജ് സ്വാഗതവും നിയുക്ത സെക്രട്ടറി അനുമോഹൻ നന്ദിയും പറഞ്ഞു, ഭാരവാഹികളായി ഡി. ദിനരാജ് (പ്രസിഡന്റ്), അനുമോഹൻ (സെക്രട്ടറി), എൻ. ശശിധരൻ (വൈസ് പ്രസിഡന്റ്), എസ്. പ്രകാശ് കുമാർ, എം.എസ്. സുദീശൻ, പി.കെ. രാജൻ, ലതിക കുമാരി, സി. അരവിന്ദാക്ഷൻ, ഉദയ കണ്ണൻ, ഉദയകുമാർ പി.കെ., എൻ. അനിരുദ്ധൻ (കമ്മിറ്റി അംഗങ്ങൾ) ടി. ജയ , സുലത പ്രകാശ് (പഞ്ചായത്ത് കമ്മിറ്റി), സി. അരവിന്ദാക്ഷൻ ( യൂണിയൻ കമ്മിറ്റി )എന്നിവരെ തിരഞ്ഞെടുത്തു.