photo
മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമാപന സമ്മേളനം കരുനാഗപ്പള്ളിയിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: മനുഷ്യൻ ജീവിതാനുഭവങ്ങളിൽ നിന്നും സ്വയം സംഘടിതരാകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറിയും മുൻ മന്ത്രിയുമായ മുല്ലക്കര രത്നാകരൻ എം.എൽ.എ ആവശ്യപ്പെട്ടു. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലക്കര. ജീവിതാനുഭവങ്ങളാണ് മനുഷ്യരെ സ്വയം നിലനിൽപ്പിന് പ്രാപ്തമാക്കുന്നത്. കേന്ദ്രസർക്കാരിരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കാൻ രാജ്യത്ത് തൊഴിലാളികളുടെ ശക്തമായ ഏകീകരണം ഉയർന്നുവരണം. തൊഴിലാളികൾ വർഷങ്ങളായി സമരംചെയ്തുനേടിയെടുത്ത അവകാശങ്ങൾ നിയമത്തിന്റെ മറവിൽ ഹനിക്കപ്പെടുകയാണ്. ഇതിനെ ചെറുത്ത് തോല്പിക്കാൻ തൊഴിലാളികൾക്ക് കഴിയണം. മനുഷ്യ ജീവനും പ്രകൃതിയേയും ഇണക്കിക്കൊണ്ടുള്ള വികസനമാണ് കേരളത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ആർ.രാമചന്ദ്രൻ എം.എൽ.എ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടരി ടി.രഘുവരൻ, ജെ.ജയകൃഷ്ണപിള്ള,സംസഥാന പ്രസിഡന്റ് ടി.ജെ.അഞ്ചലോസ്, ജില്ലാ സെക്രട്ടറി കെ.രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.