അഞ്ചാലുംമൂട്: എസ്.എൻ.ഡി.പി യോഗം 708 -ാം നമ്പർ അഞ്ചാലുംമൂട് ശാഖയിൽ പുതുതായി നിർമ്മിച്ച ഗുരുമന്ദിരത്തിൽ സ്ഥാപിക്കാനുള്ള ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കുപ്പണ വേലായുധമംഗലം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് അഞ്ചാലുംമൂട് ഗണപതി ക്ഷേത്രം വഴി ശാഖാങ്കണത്തിൽ എത്തിച്ചേർന്നു.
പൂജകൾക്ക് ശേഷം 12ന് രാവിലെ 10ന് തന്ത്രി ഗുരുപ്രസാദിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജയദേവൻ ഗുരുദേവ മന്ദിര സമർപ്പണവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ സേവാപന്തൽ സമർപ്പണവും നടത്തും.