കരുനാഗപ്പള്ളി: മലയാളി സൗദി അറേബ്യയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പട.തെക്ക് തോണ്ടത്തറയിൽ മോഹനനാണ് (56) മരിച്ചത്. 12 വർഷമായി മോഹനൻ സൗദിയിലാണ്. ഒരു വർഷത്തിന് മുമ്പാണ് നാട്ടിൽ വന്ന് തിരികെപ്പോയത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ബിന്ദു. മക്കൾ: അനന്തു, അനുശ്രീ.