പുനലൂർ: ഈഴവ സമുദായത്തിലെ പുരുഷന്മാരിലും, കുട്ടികളിലും ആത്മീയത വളർത്തിയെടുക്കാൻ ശ്രമിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി വനജവിദ്യാധരൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 480-ാം നമ്പർ ഇടമൺ പടിഞ്ഞാറ് ശാഖയിലെ കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ശാഖാ പ്രസിഡന്റ് വി. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖാ വൈസ് പ്രസിഡന്റ് പ്രസാദ്, സെക്രട്ടറി എസ്. ഉദയകുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് അമ്പിളി ശിവാനന്ദൻ, സെക്രട്ടറി ബീനാമോഹനൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീതാ സജീവ് തുടങ്ങിയവർ സംസാരിച്ചു.