പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ അയത്തിൽ ഉദയഗിരി ദേവാമൃതം മേഖലാ കുടുംബ യോഗവും സമൂഹ പ്രാർത്ഥനയും വനിതാ സംഘം മുൻ കേന്ദ്ര കമ്മിറ്റി അംഗം വത്സല സോമരാജൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എ.എസ്. സനൽകുമാർ, ശാഖാ കമ്മിറ്റി അംഗം ബി. ശശിധരൻ, ബി. അനിൽകുമാർ, സോജ സനൽ, സിന്ധു അരുൺ, ചലഞ്ച് അരുൺ തുടങ്ങിയവർ സംസാരിച്ചു.