kunnathur
കുന്നത്തൂർ പടിഞ്ഞാറ് കൊച്ചുപ്ലാമൂട് ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവത്തനം ആരംഭിച്ച എസ്.എൻ.ഡി.പി യോഗത്തിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ഡോ. പി. കമലാസനൻ നിർവഹിക്കുന്നു

കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനു കീഴിൽ കുന്നത്തൂർ പടിഞ്ഞാറ് കൊച്ചുപ്ലാമൂട് ജംഗ്ഷൻ കേന്ദ്രീകരിച്ച് പുതിയ ശാഖ പ്രവത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ഡോ. പി. കമലാസനനും ഓഫീസ് ഉദ്ഘാടനം യോഗം ബോർഡ് മെമ്പർ ശ്രീലയം ശ്രീനിവാസനും നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ്, ബോർഡ് മെമ്പർ വി. ബേബി കുമാർ, യൂണിയൻ കൗൺസിലർമാരായ നെടിയവിള സജീവൻ, ആർ. പ്രേംഷാജി കുന്നത്തൂർ, അതുല്യാ രമേശൻ, വേണു, എം. സുനിൽകുമാർ, ജി. ശിവൻകുട്ടി, കെ. ത്യാഗരാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഹരിലാൽ സ്വാഗതവും ചെയർമാൻ വി. ഹരിദാസൻ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഭരണസമിതി തിരഞ്ഞെടുപ്പ്, യൂണിയൻ വാർഷിക പ്രതിനിധി തിരഞ്ഞെടുപ്പ്, യോഗം വാർഷിക പ്രതിനിധി തിരഞ്ഞെടുപ്പ് എന്നിവ നടന്നു.