mohiniyattam
ഏകാത്മകം മെഗാ ഇവന്റിന് മുന്നോടിയായി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എൻ സെൻട്രൽ സ്കൂൾ മൈതാനിയിൽ നടന്ന മോഹിനിയാട്ട പരിശീലനം

കൊല്ലം: ഏകാത്മകം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗുരുദേവകൃതിയായ കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്കാരത്തിൽ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിൽ നിന്ന് പങ്കെടുക്കുന്നവരുടെ പരിശീലനം അന്തിമഘട്ടത്തിലെത്തി.

കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ ഇന്നലെ നടന്ന പരിശീലനത്തിന് ഡോ. കലാമണ്ഡലം ധനുഷ സന്യാൽ, കലാമണ്ഡലം സജിനി സിനു, മാനസരാജ്, ശാന്തിനി ശുഭദേവൻ, രുദ്ര സതീശൻ, മൃദുലരാജ്, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, ഡോ. എസ്. സുലേഖ, ഷീല നളിനാക്ഷൻ, ഡോ. മേഴ്സി ബാലചന്ദ്രൻ, ആനേപ്പിൽ എ.ഡി. രമേഷ്, ബി. പ്രതാപൻ, രഞ്ജിത്ത് രവീന്ദ്രൻ, ഗീത സുകുമാരൻ, വിമലമ്മ തുടങ്ങിയവർ നേതൃത്വം നൽകി.