കൊല്ലം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിഡ്നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കൊട്ടിയം മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് മുസ്ലീം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എ. യൂനുസ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. അൻസാറുദ്ദീൻ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കാര്യയറ നസീറിന് പതാക കൈമാറി മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. സദഖത്തുളള സ്വാഗതവും ട്രഷറർ പോരുവഴി ഹുസൈൻ നന്ദിയും പറഞ്ഞു.
ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഇർഷാദ് കരുനാഗപ്പള്ളി, സാജൻ കുണ്ടറ, നസീർ കുറ്റിച്ചിറ, തമീം കടയ്ക്കൽ, നിസാം വട്ടപ്പാറ, ഇർഷാദ് അഞ്ചൽ, നിയാസ് അബൂബക്കർ, അൻവർ കൊട്ടിയം, ഹിഷാം സംസം എന്നിവർ നേതൃത്വം നൽകി.
കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ച് സമാപിച്ചു. സമാപന സമ്മേളനം മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്തു.