snd
വിളക്കുവെട്ടം ശാഖയിലെ കുടുംബ യോഗം പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും പുനലൂർ യൂണിയൻ കൗൺസിലറുമായ സന്തോഷ് ജി.നാഥ്, വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ശാഖ തലങ്ങളിൽ നടന്നുവരുന്ന കുടുംബ യോഗങ്ങളിലൂടെ സമുദായത്തെ മികവുറ്റ സംഘടനയായി മാറ്റിയെടുക്കാൻ കഴിയുമെന്ന് യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് പറഞ്ഞു. 808-ാം നമ്പർ വിളക്കുവെട്ടം ശാഖയിലെ കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് ബി. അജി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും പുനലൂർ യൂണിയൻ കൗൺസിലറുമായ സന്തോഷ് ജി. നാഥ് കുടുംബ യോഗങ്ങളുടെ ലക്ഷ്യത്തെ അസ്പദമാക്കി ക്ലാസെടുത്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, പ്രാർത്ഥനാ സമിതി യൂണിയൻ സെക്രട്ടറി പ്രീതാ സജീവ്, ശാഖാ വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, സെക്രട്ടറി എസ്. കുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് സുകേശനി ഗോപിനാഥ്, സെക്രട്ടറി ഷൈലജാ മോഹൻ തുടങ്ങിയവർ സംസാരിച്ചു.