പത്തനാപുരം: വൃക്ക രോഗബാധയാൽ ചികിത്സയിൽ കഴിയുന്ന മഞ്ചള്ളൂർ ആദംകോട് സ്വദേശി മാഗിക്ക് (26) ചികിത്സാ സഹായ നിധിയിലൂടെ സമാഹരിച്ച ഒൻപത് ലക്ഷം രൂപയുടെ ചെക്ക് ഭാരവാഹികൾ കൈമാറി. ചെയർമാൻ എം. ഹുസൈൻ, രക്ഷാധികാരി ആദംകോട് കെ. ഷാജി. ട്രഷറർ ഡി. ദിനരാജ് എന്നിവർ ചേർന്നാണ് മാഗിയുടെ പിതാവ് പി.കെ. രാജന് തുക കൈമാറിയത്. ഭാരവാഹികളായ അനിൽകുമാർ റിയാദ്, മഞ്ചള്ളൂർ സതീഷ്, ലതാ സി. നായർ, എബുലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം മഞ്ചള്ളൂർ 970-ാം നമ്പർ ശാഖാ അംഗമാണ് മാഗി.