പത്തനാപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ 18മുതൽ തൃശ്ശൂരിൽ നടക്കുന്ന ഏകാത്മകം മെഗാ ഇവന്റിൽ പത്തനാപുരം, പുനലൂർ യൂണിയനുകളിൽ നിന്ന് പങ്കെടുക്കുന്നവർക്കായി സ്ക്രൂട്ടണിംഗ് ക്ളാസ് നടന്നു.
എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പുനലൂർ യൂണിയൻ സെക്രട്ടറി ഹരിദാസ്, പത്തനാപുരം യൂണിയൻ കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, പത്തനാപുരം യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, വനിതാസംഘം ട്രഷറർ മിനി പ്രസാദ്, കേന്ദ്രസമിതി അംഗം ദീപ ജയൻ, കൗൺസിലർമാരായ സുജ അജയൻ, നിജ, പത്മ രവീന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.