beena
ബീന മക്കളോടൊപ്പം

തൊടിയൂർ: തലച്ചോറിലെ ട്യൂമർ ശസ്ത്രക്രിയയിലൂടെ പൂർണമായി നീക്കാൻ കഴിയാതെ പോയ 29കാരി വീണ്ടും ശസ്ത്രക്രിയ നടത്തുന്നതിനും തുടർചികിത്സയ്ക്കുമായി കരുണയുള്ളവരുടെ സഹായം തേടുന്നു.

രണ്ടു പെൺകുട്ടികളുടെ അമ്മയായ

തൊടിയൂർ കല്ലേലിഭാഗം താച്ചയിൽ തെക്കതിൽ ബീനയാണ് സുമനസ്സുകളുടെ കരുണ തേടുന്നത്. സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു. ഒന്നരവർഷം മുമ്പ് രണ്ടാമത്തെ കുട്ടിയുടെ പ്രസവശേഷം കടുത്ത തലവേദന അനുഭവപ്പെട്ടു തുടങ്ങി.
പരിശോധനയിൽ തലയ്ക്കുള്ളിൽ ട്യൂമർ വളരുന്നതായി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ട്യൂമർ നീക്കം ചെയ്തു.എന്നാൽ, അതു പൂർണ്ണമായി ഒഴിവാക്കാനായില്ല. അതോടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും വലതുകാലിന് സ്വാധീനം കുറയുകയും ചെയ്തു. മധുര അരവിന്ദ് കണ്ണാശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും കാഴ്ച വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
അടുത്തിടെ നടത്തിയ സ്കാനിംഗിൽ ട്യൂമർ വീണ്ടും വളരുന്നതായി കണ്ടെത്തി. ഇപ്പോൾ ഇടതുകണ്ണിന്റെ കാഴ്ചയും മങ്ങുന്നു. ഉടൻ ശസ്ത്രക്രിയ നടത്തി ട്യൂമർ നീക്കം ചെയ്യണമെന്നാണ് ഡോക്ടർമാർ കർശനമായി പറഞ്ഞിരിക്കുന്നത്.

സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം വാടക വീട്ടിലാണ് താമസം. ഉദാരമതികളുടെ സഹായത്താലാണ് ഇതുവരെ ചികിത്സ നടത്തിയത്. തുടർ ചികിത്സയ്ക്കാവശ്യമായ പണം സമാഹരിക്കുന്നതിനായി ധനസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.

ആർ.രാമചന്ദ്രൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, പത്തനാപുരം ഗാന്ധിഭവൻ കോ-ഓർഡിനേറ്റർ സിദ്ധിക്ക് മംഗലശ്ശേരിൽ, എ.ഐ.സി. സി അംഗം സി.ആർ. മഹേഷ്, കെ.സുന്ദരേശൻ, പി. ജി. സന്തോഷ് കുമാർ, സി.പ്രതാപൻ, ഡി. സുമംഗല (രക്ഷാധികാരികൾ) പി.സുഭാഷ് (ചെയർമാൻ) ആർ.ബിനു (കൺവീനർ) എന്നിവർ ഉൾപ്പെട്ടതാണ് കമ്മിറ്റി. ബീനയുടെ പേരിൽ കോർപ്പറേഷൻ ബാങ്കിന്റ വടക്കുംതല ബ്രാഞ്ചിൽ (കുറ്റിവട്ടം,കരുനാഗപ്പള്ളി ) അക്കൗണ്ട് തുറന്നിട്ടുണ്ട്.
A/C No: 520101265954130
IFSE CODE: C0RP0001626
ഫോൺ: 6235091721,9562206300,
9447206853