ex
കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് കമുകുംചേരി യൂണിറ്റിന്റെ വാർഷിക ആഘോഷം ജില്ലാ പ്രസിഡന്റ് ആർ.ജി. പിള്ള ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് കമുകുംചേരി യൂണിറ്റിന്റെ ഒന്നാം വാർഷിക ആഘോഷവും കുടുംബസംഗമവും കമുകുംചേരി ന്യൂ എൽ.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കമുകുംചേരി യൂണിറ്റിന്റെയും വനിതാ വിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് ആർ.ജി. പിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. യൂണിറ്റ് സെക്രട്ടറി ജയചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് സി. സലിം കുമാർ നന്ദിയും പറഞ്ഞു.