ഓച്ചിറ: വീട് എന്നത് പൗരന്റെ അവകാശമാണെന്നും നിസാര കാരണങ്ങളാൽ അത് നിഷേധിച്ച പിണറായി സർക്കാറിന് ചരിത്രം മാപ്പ് നൽകില്ലെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന ലൈഫ് സമ്പൂർണ പദ്ധതിയുടെ ലിസ്റ്റിൽ നിന്നും പുറത്തായവരുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവരുടെ കുടുംബ സംഗമം നടത്തി സർക്കാർ പണം ധൂർത്തടിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. പാർലമെന്ററി പാർട്ടി ലീഡർ എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്, കെ.ജി. രവി, ചിറ്റുമൂല നാസർ, കെ.കെ. സുനിൽ കുമാർ, മുനമ്പത്ത് വഹാബ്, നീലികുളം സദാനന്ദൻ, എൻ. അജയകുമാർ, എൽ.കെ. ശ്രീദേവി, എസ്.എം. ഇക്ബാൽ, ആർ. രാജേഷ് കുമാർ, ബി.എസ്. വിനോദ്, സുധാകരൻ, കെ.എം. നൗഷാദ്, സെവന്തികുമാരി, അൻസാർ മലബാർ, ജി. ദേവി ചെറുതിട്ട, എച്ച്.എസ്. ജയ് ഹരി തുടങ്ങിയവർ സംസാരിച്ചു. ബിജു പാഞ്ചജന്യം സ്വാഗതവും വി. സാഗർ നന്ദിയും പറഞ്ഞു.