radhamani
ചവറ ബ്ലോക്കുതല കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്യുന്നു

ചവറ: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ചവറ ബ്ലോക്കുതല കുടുംബ സംഗമവും അദാലത്തും ചവറയിൽ നടന്നു. ചവറ എസ്.ജി.കെ ഓഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. വിശ്വംഭരൻ, നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. തങ്കമണി പിള്ള, കെ.എ. നിയാസ്, ബിന്ദു സണ്ണി, പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ശരത്ചന്ദ്രൻ, ചവറ ബി.ഡി.ഒ ജോയി റോഡ്സ് തുടങ്ങിയവർ സംസാരിച്ചു.