ഓയൂർ: വൈ.എം.സി.എ ഓടനാവട്ടം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് പുതുവത്സര സമ്മേളനവും കുടുംബസംഗമവും മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. കുഞ്ഞച്ചൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് സോൺ ട്രാഫിക് വിഭാഗം മേധാവി കെ.എൽ. ജോൺകുട്ടി മുഖ്യ പ്രഭാഷണവും കെ.ഒ. രാജുക്കുട്ടി പ്രതിഭകളെ ആദരിക്കലും നടത്തി. ജില്ലാതല ബൈബിൾ ക്വിസ് മത്സര വിജയികളെ അനുമോദിച്ചു. സോണൽ ചെയർമാൻ എ.കെ. സന്തോഷ് ബേബി, സബ് റീജിയൺ ചെയർമാൻ എം. തോമസുകുട്ടി, റവ.ഡോ.വൈ. ജോർജ്ജ്, ഫാ. സ്പെൻസർ കോശി, കെ.കെ. കുര്യൻ, ജോയി സി. പടിഞ്ഞാറ്റതിൽ, എം. വർഗ്ഗീസ്, ഷിബി കുഞ്ഞപ്പി, യോഹന്നാൻ കുട്ടി, ജേക്കബ്, ജോൺസൺ ജോൺ എന്നിവർ സംസാരിച്ചു.