പുത്തൂർ: ഫുട്ബാൾ തിരിച്ചുനൽകാഞ്ഞതിലുള്ള ദേഷ്യത്തിൽ യുവതിയുടെ കാൽ തല്ലിയൊടിച്ച കേസിലെ പ്രതി അറസ്റ്റിൽ. പുത്തൂർ മൈലം കുളം ചന്ദ്രാലയം വീട്ടിൽ അനീഷാണ് (33) പുത്തൂർ പൊലീസിന്റെ പിടിയിലായത്. പ്രതി സുഹൃത്തുക്കളോടൊപ്പം ഫുട്ബാൾ കളിച്ചു കൊണ്ടിരിക്കെ പരാതിക്കാരിയായ യുവതിയുടെ വീട്ടിലേക്ക് ബാൾ ചെന്ന് വീണു. ഇത് തിരികെ നൽകാത്തതിലുള്ള ദേഷ്യത്തിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. പുത്തൂർ എസ്.ഐ രതീഷ് കുമാർ, എ.എസ്.ഐ സജീവ്, സി.പി.ഒ വിനോദ് ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്