കുണ്ടറ: ദേശീയ സീനിയർ വനിതാ ട്വന്റി 20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരം ജിൻസി ജോർജിനെ കുണ്ടറ പൗരവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. നാന്തിരിക്കൽ അക്കാഡമി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം ആനന്ദധാമം ആശ്രമാചാര്യൻ സ്വാമി ബോധേന്ദ്ര തീർത്ഥ ഉദ്ഘാടനം ചെയ്തു.
കുണ്ടറ പൗരവേദി പ്രസിഡന്റ് പ്രൊഫ. ഡോ. വെള്ളിമൺ നെൽസൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. മാത്യു, നീലേശ്വരം സദാശിവൻ, ടി.ഡി. സദാശിവൻ, ആർ. സുരേന്ദ്രൻപിള്ള, കെ.എസ്. സുരേഷ്കുമാർ, വി. അബ്ദുൽ ഖാദർ, മണി ചീരങ്കാവിൽ, എ. റഹിംകുട്ടി, വൈ. ഫിലിപ്പോസ് എന്നിവർ സംസാരിച്ചു. പ്രൊഫ. ഡോ. വെള്ളിമൺ നെൽസൺ മെമെന്റോ നൽകി ജിൻസി ജോർജ്ജിനെ ആദരിച്ചു.
സ്വീകരണ യോഗത്തിന് മുന്നോടിയായി ജില്ലാ സാഹിതി സല്ലാപം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കവിയരങ്ങ് സംസ്ഥാന സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഇളമാട് വിജയകുമാർ, ടി. ഗോപാലകൃഷ്ണൻ, അപ്സര ശശികുമാർ, തുളസീധരൻ പാലവിള, രാജൻ മടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.