കൊല്ലം: രാജ്യപുരോഗതിക്ക് ഉതകുന്ന രീതിയിൽ സംസ്ഥാനത്ത് പരിശീലനങ്ങൾ സംഘടിപ്പിക്കണമെന്ന് ജി.എസ്.ജയലാൽ എം.എൽ.എ പറഞ്ഞു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ പോത്തുവളർത്തൽ പദ്ധതിയുടെ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാം വകുപ്പുകളുടെയും പരിശീലനങ്ങൾ ഫലമുണ്ടാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പരിശീലനം നേടിയവർ ആരംഭിക്കുന്ന സംരംഭങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന രീതിയിൽ ചിട്ടപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജീവ് അദ്ധ്യക്ഷനായി. മൃഗ സംരക്ഷണ വകുപ്പ് അസി. ഡയറക്ടർമാരായ ഡോ.ഡി.ഷൈൻകുമാർ, ഡി.നിഷ, ഡോ.കെ.മോഹനൻ എന്നിവർ സംസാരിച്ചു.