കുന്നത്തൂർ: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ആർ.വൈ.എഫ് ശാസ്താംകോട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനപ്പെട്ടി പാറേമുക്കിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പുലത്തറ നൗഷാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.ജി. വിജയദേവൻ പിള്ള, കെ. മുസ്തഫ, തുണ്ടിൽ നിസാർ, പി. വിജയചന്ദ്രൻ നായർ, നവാസ് ചേമത്തറ, സുഭാഷ് എസ്. കല്ലട, ഷിബു ചിറക്കട, ബഷീർ പനപ്പെട്ടി, അനു ശാന്തൻ, മുഹമ്മദ് സ്വാലിഹ്, ഷെഫീഖ് മൈനാഗപ്പള്ളി, അനസ് മയ്യത്തുംകര തുടങ്ങിയവർ സംസാരിച്ചു.