ettumuttal
ചിതറയിൽ കോൺഗ്രസുകാരും പൊലീസും ഏറ്റുമുട്ടിയപ്പോൾ

കടയ്ക്കൽ: ചിതറ പഞ്ചായത്ത് പ്രസിഡന്റ് പൗരത്വ നിയമഭേദഗതി ബില്ലിന് അനുകൂലമായ നിലപാടെടുത്തെന്നാരോപിച്ചും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടും കോൺഗ്രസ് പ്രവർത്തകർ ചിതറ പഞ്ചായത്ത് ഓഫീലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയതിനെ തുടർന്ന് ആറ് കോൺഗ്രസ് പ്രവർത്തകർക്കും എസ്. ഐ അടക്കം നാലു പൊലീസുകാർക്കും പരിക്കേറ്റു.ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി ചിതറ മുരളി (59),യൂത്ത് കോൺഗ്രസ് ചിതറ ബ്ലോക്ക് സെക്രട്ടറി റിയാസ് (27), യൂത്ത് കോൺഗ്രസ് മടത്തറ മണ്ഡലം പ്രസിഡന്റ് അഫ്സൽ കുറക്കോട് (27),കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അൻസർ തലവരമ്പ് (45), ഐരക്കുഴി വാർഡ് പ്രസിഡന്റ് ജയറാം ഐരക്കുഴി (31),ചിറവൂർ ബൂത്ത് പ്രസിഡന്റ് പള്ളിക്കുന്നുംപുറം ഷാജി(50), കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ. സജീർ (41), എച്ച്.സി. ബൈജു (45), സി.പി.ഒ.രജീഷ് (32), കെ.എ.പി ബറ്റാലിയനിലെ കോൺസ്റ്റബിൾ അൻസർ (32) എന്നിവർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. ബില്ലിന് ജനപിന്തുണതേടിയുള്ള ബി.ജെ.പിയുടെ ചിതറയിലെ ഗൃഹ സമ്പർക്ക പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഉമൈബാസലാം ഉദ്ഘാടനം ചെയ്തെന്നായിരുന്നു കോൺഗ്രസ് ആരോപണം. ബി.ജെ.പിയുടെ ലഘുലേഖ പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിന് നൽകുന്ന ചിത്രങ്ങൾ പരിപാടിയുടെ ഉദ്ഘാടനമായി ചിത്രീകരിച്ച് ബി.ജെ.പി പ്രവർത്തകർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് പ്രസിഡന്റിനെതിരേ ബി.ജെ.പി. ബന്ധം ആരോപിച്ചും രാജി ആവശ്യപ്പെട്ടുമാണ് കോൺഗ്രസ് മടത്തറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്
കൊല്ലായിൽ സുരേഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ചത്. ഓഫീസിന്റെ ഗേറ്റ് തള്ളിത്തുറന്ന് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഉന്തും തള്ളുമുണ്ടായി. തുടർന്നാണ് പൊലീസും പ്രവർത്തകരുമായി സംഘർഷമുണ്ടായത്.പിന്നീട് കോൺഗ്രസ് പ്രവർത്തകർ ഒരു മണിക്കൂറോളം പാരിപ്പള്ളി - മടത്തറ റോഡ് ഉപരോധിച്ചു.കിഴക്കുംഭാഗത്ത് നിന്ന് ചിതറയിലേയ്ക്ക് പ്രകടനവും നടത്തി.പോലീസി
ന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പത്തോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കടയ്ക്കൽ പൊലീ
സ് കേസെടുത്തു.