കൊല്ലം: കേരളത്തിൽ വർദ്ധിച്ചു വരുന്ന തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്വകാര്യവൽക്കരണ നയത്തിലും പ്രതിഷേധിച്ച് ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ ധർണ നടത്തി. ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.ശിവജി സുദർശൻ ധർണ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തൊഴിൽ മേഖല അത്യധികം അപകടം നിറഞ്ഞ തരത്തിൽ ഭീഷണി നേരിടുകയാണ്, തൊഴിലാളികളുടെ ക്ഷേമനിധിപോലും പിണറായി സർക്കാർ വകമാറ്റി ചെലവഴിക്കുന്നു. ശമ്പളം നൽകാൻ പോലും സാധിക്കാത്ത തരത്തിൽ രാഷ്ട്രീയവൽക്കരണത്തിലൂടെ തകർക്കുന്നുവെന്നും ശിവജി സുദർശനൻ അഭിപ്രായപ്പെട്ടു. ബി. എം. എസ് ജില്ലാ പ്രസിഡന്റ് പി. കെ. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. അജയൻ, ടി.രാജേന്ദ്രൻ പിള്ള, എസ്. വാരിജാക്ഷൻ, പരിമണം ശശി, ആർ. പ്രസന്നൻ എന്നിവർ സംസാരിച്ചു.