കൊല്ലം: ഭുപരിഷ്‌കരണ നിയമം ഉൾപ്പെടെ ജനോപകാരപ്രദമായ നിരവധി പദ്ധതികൾ നടപ്പാക്കിയ മുഖ്യമന്ത്റിയായിരുന്നു സി.അച്യുതമേനോനെന്ന് മന്ത്റി കെ.രാജു അഭിപ്രായപ്പെട്ടു. മുഖത്തല സി.അച്യുതമേനോൻ സഹകരണ ആശുപത്രിയിൽ ആരംഭിച്ച ഗൈനക്കോളജി വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.അച്യുതമേനോനെ ചിലർ വിസ്മരിച്ചാലും ജനമനസ്സുകൾ എക്കാലവും അദ്ദേഹത്തെ ഓർമ്മിക്കും. അദ്ദേഹത്തിന്റെ പേരിൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയും പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഉപകാരപ്രദമാകണം. അതിനു വേണ്ട പ്രവർത്തനങ്ങൾ ഭരണസമിതി നടപ്പാക്കണം. അതിനുവേണ്ട എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സെക്രട്ടറി എം.സജീവ്, ജില്ലാ പഞ്ചായത്ത് അംഗം സി.പി.പ്രദീപ്, കാഷ്യു കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗം ജി.ബാബു, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപൻ, ഭരണ സമിതി അംഗങ്ങളായ കെ.വിജയൻ പിള്ള, പി.ഐ ജോൺ, മേരിസ്റ്റെല്ല, രാജേഷ്, എ.ബാലചന്ദ്രൻ ,എൻ.ഗോപാലകൃഷ്ണൻ, ടി.വിജയകുമാർ, സുധാകരൻ നായർ എ.ഇബ്രാഹിംകുട്ടി, കെ. മനോജ് കുമാർ ,മണികണ്ഠൻ പിള്ള. ഡോ. പീറ്റർ വിയാനി, ഡോ. അഫ്റ ബാനു തുടങ്ങിയവർ സംസാരിച്ചു.
ഗൈനക്കോളജി വിഭാഗത്തിന് പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അഫ്റബാനു നേതൃത്വം നൽകും. ഗൈനക്കോളജി വിഭാഗത്തിൽ ഒരു മാസത്തേക്ക് കൺസൾട്ടിംഗ് ഫീസ് സൗജന്യമാണെന്നും ആശുപത്രിയിൽ നിന്ന് വാങ്ങുന്ന എല്ലാ മരുന്നുകൾക്കും 10 ശതമാനം വില കുറവായിരിക്കുമെന്നും പ്രസിഡന്റ് ആർ.രാമചന്ദ്രൻ എം. എൽ.എയും സെക്രട്ടറി എം.സജീവും അറിയിച്ചു