dd

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ വട്ടപ്പാറയിൽ തെരുവുനായ അക്രമണത്തിൽ വയോധികൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. വട്ടപ്പാറ കൊച്ചുകോണത്ത് വീട്ടിൽ അബ്ദുൽ സമദ്(68), കൊച്ചുകോണത്ത് റഹ്മയിൽ സുബൈർ (57), വേവിടിയിൽ സുലൈമാന്റ ഭാര്യ ജമീല ബീവി (61) എന്നിവർക്കാണ് പരിക്കേ​റ്റത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. പ്രദേശത്ത് കൂട്ടമായി കറങ്ങിനടക്കുന്ന നായ്ക്കളാണ് ഇവരെ ആക്രമിച്ചത്. ചെവിക്ക് സാരമായി പരിക്കേ​റ്റ അബ്ദുൽ സമദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റുള്ളവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.