puraskaram
നാട്യശാസ്ത്രപുരസ്‌കാരം സിനിമാനടൻ നെടുമുടി വേണുവിന് .അടൂർ ഗോപാലകൃഷ്ണൻ സമ്മാനിക്കുന്നു.

ഓയൂർ: ഓയൂർ നാട്യശാസ്ത്ര നൃത്തസംഗീത വിദ്യാലയത്തിന്റെ 25-ാമത് വാർഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.സനിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാട്യശാസ്ത്ര പുരസ്‌കാരം സിനിമാനടൻ നെടുമുടി വേണുവിന് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. ഡോ.പി.വേണുഗോപാലൻ, കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ, മാർഗ്ഗി രത്‌നാകരൻ, ജി.ഹരിദാസ് എന്നിവരെ ആദരിച്ചു.

കരങ്ങന്നൂർ മുരളി,എസ്.സാദിഖ്, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ സ്മാരകകലാകേന്ദ്രം വൈസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻനായർ, പകൽക്കുറി കഥകളിക്ലബ്ബ് രക്ഷാധികാരി കെ.ആർ.ആർ.നായർ, എം.അൻസർ, കരിങ്ങന്നൂർ മനോജ്, വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം ഉപദേശസമിതി സെക്രട്ടറി കെ.മനു, സുൽഫി ഓയൂർ, നാട്യശാസ്ത്രഡയറക്ടർ സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നൃത്തവിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു.