കൊല്ലം: ഇരവിപുരം നിയോജകമണ്ഡലം മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധ ജാഥ കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ബേബിസൺ മുഖ്യപ്രഭാഷണം നടത്തി. ജലജകുമാരി അദ്ധ്യക്ഷത വഹിച്ചു. പൊന്നമ്മ മഹേശ്വരൻ, ബിന്ദു ജയൻ, ലൈല കുമാരി, ഹംസത്ത് ബീവി, താഹിന, പി.വി. അശോക് കുമാർ, മഷ്ഹൂർ പള്ളിമുക്ക്, പാലത്തറ രാജീവ്, ബൈജു ആലുംമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.