പത്തനാപുരം: കിഴക്കേമുറി 961-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ആദ്ധ്യാത്മിക ക്ലാസിന്റെ പ്രവർത്തനോദ്ഘാടനവും നടന്നു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ.ബി. ഗണേശ്കുമാർ എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധിസഭാ അംഗം എം.ബി. ഗോപിനാഥൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി സി. സോമരാജൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജി. സോമരാജൻ പിള്ള സ്വാഗതവും ട്രഷറർ ജി. കേശവൻ നായർ നന്ദിയും പറഞ്ഞു. വനിതാസമാജം താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്. വിജയകുമാരി, സെക്രട്ടറി എസ്.എസ്. ഗീത, ജോയിന്റ് സെക്രട്ടറി ഗീതാ സതീശൻ, ആർ. വിജയ, കൃഷ്ണകുമാരി, അംബികാവതിയമ്മ, ശ്രീദേവി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.