paravur
പണിമുടക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കെ.എസ്.എസ്.പി.യുവിന്റെ നേതൃത്വത്തിൽ പരവൂരിൽ നടന്ന പ്രകടനം

പരവൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതി ഇന്ന് നടത്തുന്ന പൊതുപണിമുടക്കിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് പരവൂരിൽ പ്രകടനവും യോഗവും നടന്നു. നഗരസഭ ബസ്റ്റാൻഡിൽ നടന്ന പൊതുയോഗം കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് സി. സുന്ദരരാജു അദ്ധ്യക്ഷത വഹിച്ചു. കെ. ജയലാൽ, ഗോപാലകൃഷ്ണനാശാൻ എന്നിവർ സംസാരിച്ചു. ജി. ജയപ്രസാദ്, എ. ശശിധരൻ എന്നിവർ നേതൃത്വം നൽകി.