പുത്തൂർ: പ്രിഷ്യസ് ഡ്രോപ്സ് രക്തദാന സേവന സംഘടന 5-ാം വാർഷികം വെണ്ടാർ ശ്രീവിദ്യാധിരാജാ സ്കൂളിൽ പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.ബി. റാണികൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.
കുളക്കട പഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി, ഗ്രാമ പഞ്ചായത്ത് മെമ്പർ ആർ.എസ്. ശ്രീകല, പുത്തൂർ സർക്കിൾ ഇൻസ്പക്ടർ എം. ശൈലേഷ് കുമാർ, അരീക്കൽ ആയുർവേദിക് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സ്മിത്ത് കുമാർ, ഡോ. ബാബുക്കുട്ടൻ, ടി. ജയഭദ്രൻ, സി.വി. ശ്രീജ, ജി.എസ്. ഗിരിജ, മഠത്തിനാപ്പുഴ അജയകുമാർ എന്നിവർ സംസാരിച്ചു.
രക്തദാനരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകി വരുന്ന രക്തദാന പുരസ്കാരത്തിന് ഈ വർഷം അർഹരായ എറണാകുളം ഇടപ്പള്ളി സ്വദേശി ഹാരീസ് ഉമ്മർ, പുത്തൂർ പൊലീസ് സബ് ഇൻസ്പക്ടർ ആർ. രതീഷ് കുമാർ എന്നിവരെയും എസ്. കുട്ടൻ, കെ.ജി. രാജീവൻ, ഡോ. സ്മിത്ത് കുമാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രിഷ്യസ് ഡ്രോപ്സ് അഡ്വൈസർ ടി. രാജേഷ്, ലീഗൽ അഡ്വൈസർ കെ. സന്തോഷ് കുമാർ, കോ ഓർഡിനേറ്റർ എസ്. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.