photo
ടി.എസ്. രാജു അനുസ്മരണ സമ്മേളനം നഗരസഭ ചെയർപേഴ്സൺ ഇ.സീനത്ത് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ലാലാജി കേന്ദ്ര ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്ന ടി.എസ്. രാജുവിന്റെ അനുസ്മരണവും മെരിറ്റ് അവാർഡ് വിതരണവും ഗ്രന്ഥശാലാ ഹാളിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.കെ.ആർ. നീലകണ്ഠപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ജി. സുന്ദരേശൻ, നഗരസഭാ കൗൺസിലർ എൻ.സി. ശ്രീകുമാർ, മുനമ്പ് ഷിഹാബ്, കോടിയാട്ട് രാമചന്ദ്രൻപിള്ള, കെ. കൃഷ്ണകുമാർ, വി. സദാനന്ദൻ,​ ലൈബ്രേറിയൻമാരായ ബി. സജീവ്കുമാർ, കല എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും വിതരണം ചെയ്തു.