navas
ഡി.വൈ.എഫ്.ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് മാർച്ച്

ശാസ്താംകോട്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ നിന്ന് കാരാളിമുക്ക് വരെയായിരുന്നു യൂത്ത് മാർച്ച്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ.ബി. രജികൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. എസ്. സുധീർഷാ സ്വാഗതം പറഞ്ഞു.

കാരാളിമുക്കിൽ നടന്ന സമാപന സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ആർ. ചന്ദ്രൻപിള്ള സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി എസ്. സുധീഷ്,​ ജില്ലാ കമ്മിറ്റി അംഗം ഷിബു ഗോപാൽ,​ സി.പി.എം ഏരിയാ കമ്മിറ്റി അംഗംങ്ങളായ എൻ. യശ്പാൽ, അൻസാർ ഷാഫി, ആർ. കൃഷ്ണകുമാർ, എ. സാബു,​ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ എന്നിവർ സംസാരിച്ചു. എം. മഹേഷ് നന്ദി പറഞ്ഞു.