കരുനാഗപ്പള്ളി: മുൻ ജില്ലാ കളക്ടറും മനുഷ്യാവകാശ നീതി ഫോറം രക്ഷാധികാരിയുമായിരുന്ന ബി. മോഹനന്റെ രണ്ടാം ചരമ വാർഷികം നീതി ഫോറം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. അനുസ്മരണ യോഗം സംസ്ഥാന ചെയർമാൻ അഡ്വ. കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തഴവ സത്യൻ, മുനമ്പത്ത് ഷിഹാബ്, അബ്ബാ മോഹൻ, മെഹർഖാൻ ചേന്നല്ലൂർ, കെ.എം. നൗഷാദ്, ഇസ്മയിൽ കുഞ്ഞ്, സദാനന്ദൻ, ഓച്ചിറ ബേബി, വേണുഗോപാൽ, സാവിത്രിപിള്ള, ഭാർഗവൻ, ഹരികുമാർ, ഉണ്ണി എന്നിവർ സംസാരിച്ചു.