photo
മഹാത്മാ കുടുംബ സംഗമം ഡോ.ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മേടയിൽ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് ആമുഖ പ്രസംഗം നടത്തി. ഡി.സി.സി ഭാരവാഹികളായ കെ. രാജശേഖരൻ, കെ.കെ. സുനിൽകുമാർ, രമ ഗോപാലകൃഷ്ണൻ, ജി. ലീലാകൃഷ്ണൻ, നീലികുളം സദാനന്ദൻ, രവി മൈനാഗപ്പള്ളി, ബിനി അനിൽ, കൃഷ്ണപിള്ള, എം. റഷീദ്കുട്ടി, ഗിരിജാകുമാരി, അകത്തൂട്ട് രാമചന്ദ്രൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.