oachira

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ജനുവരി 9ന് ആരംഭിക്കും. ഇന്ന് വൈകിട്ട് 5ന് ചേരുന്ന യോഗത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രൊഫസർ ശ്രീധരൻപിള്ള ഭദ്രദീപ പ്രകാശനം നിർവഹിക്കും. സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, എലമ്പടത്ത് രാധാകൃഷ്ണൻ, കെ. ജ്യോതികുമാർ, കെ. ജയമോഹനൻ, എസ്. ശശിധരൻ പിള്ള, എം.ആർ. വിമൽഡാനി എന്നിവർ സന്നിഹിതരായിരിക്കും. വെള്ളനാതുരുത്ത് ബാബുരാജ് യജ്ഞത്തിന് നേതൃത്വം നൽകും.