പുനലൂർ: പുനലൂരിലും സമീപ പ്രദേശങ്ങളിലും അലഞ്ഞ് തിരിഞ്ഞു നടന്ന വൃദ്ധനെ ഇടമൺ ഗുരുകുലം അഭയകേന്ദ്രം അധികൃതർ ഏറ്റെടുത്തു. അനാഥനും അവശനുമായ ഫിലിപ്പിനെയാണ് (70) അഭയകേന്ദ്രം ഏറ്റെടുത്തത്. നെല്ലിപ്പള്ളിയിലെ കടതിണ്ണയിൽ അന്തിയുറങ്ങുന്ന വയോധികനെ കണ്ട പൊലീസ് ഉദ്യോഗസ്ഥരാണ് അഭയ കേന്ദ്രം അധികൃതരെ വിവരം അറിയിച്ചത്. പുനലൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ അഭയകേന്ദ്രം ചെയർമാൻ ഇടമൺ റെജിക്ക് എസ്.ഐ ജെ.രാജീവ് വൃദ്ധനെ കൈമാറി. ജനമൈത്രി പൊലിസ് സി.ആർ.ഒ ഷെറിഫ്, അഭയകേന്ദ്രം മാനേജർ രാജൻ മൈത്രേയാ തുടങ്ങിയവർ സന്നിഹിതരായിരുന്നു.