സി.പി.എം നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കെ.എൻ. ബാലഗോപാൽ ഗൃഹനാഥ തുളസ്ക്ക് കൈമാറുന്നു.
കരുനാഗപ്പള്ളി: സി.പി.എമ്മിന്റെ ഭവന പദ്ധതി പ്രകാരം സി.പി.എം കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി തുറയിൽകടവ് കരിച്ചാലിൽ പടീറ്റതിൽ തുളസിക്കും കുടുംബത്തിനും പുതുവർഷത്തിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ കൈമാറി. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, പി. ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധർമ്മ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിജോ, അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിധവയായ തുളസിയും മകളും മരുമകനുമടങ്ങിയ കുടുംബം മുമ്പ് താമസിച്ചിരുന്നത് നിലംപൊത്താറായ വീട്ടിലാണ്. ഇവരുടെ ബുദ്ധിമുട്ട് മനസിലാക്കിയ പാർട്ടി പ്രവർത്തകർ വീട് നിർമ്മിച്ച നൽകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. കുടുംബത്തിന് സ്വന്തമായുള്ള 3 സെന്റ് ഭൂമിയിലാണ് 9 മാസം കൊണ്ട് വീടുനിർമ്മിച്ചത്.