inc
കോൺഗ്രസ് തെന്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ഉറുകുന്ന് കെ. ശശിധരൻ, ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ തുടങ്ങിയവർ സമീപം

പുനലൂർ: കോൺഗ്രസ് തെന്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്മല പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശിക വേതനം നൽകുക, കുടുംബശ്രീ പ്രവർത്തനങ്ങളെ തകർക്കാനുളള ശ്രമം അവസാനിപ്പിക്കുക, പദ്ധതി നടത്തിപ്പിലെ അഴിമതികൾ അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഉറുകുന്ന് കെ. ശശിധരൻ, ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ, പഞ്ചായത്ത് അംഗം സജികുമാരി സുഗതൻ, വി.എം. സലീം, ജി. ഗിരീഷ്‌കുമാർ, ലൈസി അലക്സ്, ബിജു, രതീഷ് റെജി തുടങ്ങിയവർ സംസാരിച്ചു.