fire
കൊല്ലം റെയിൽവെ മെമു ഷെഡിനു സമീപം പടർന്ന തീ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണയ്ക്കുന്നു

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡിന് സമീപത്തെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 11 മണിയോടെ ക‌ർബല ജംഗ്ഷനോട് ചേർന്നുള്ള ഭാഗത്തായിരുന്നു തീപിടിത്തം. വിവരമറിഞ്ഞ് കടപ്പാക്കട ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റെത്തി തീകെടുത്തി. സ്റ്റേഷൻ ഓഫീസർ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നോ തീക്കമ്പിൽ നിന്നോ തീ പടർന്നതാകാമെന്നാണ് നിഗമനം. റെയിൽവേയ്ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ല.