penshanes
അഖിലേന്ത്യാ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ. എസ്. എസ്. പി. യു കൊട്ടാരക്കര ടൗൺ ബ്ലോക്ക് കമ്മിറ്റി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ പൊതുയോഗം മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അഖിലേന്ത്യാ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാക്കര ടൗൺ ബ്ലോക്ക് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പൊതുയോഗം കെ.എസ്.എസ്.പി.യു സംസ്ഥാന കൗൺസിലറും മലയാളം ഐക്യവേദി ജില്ലാ പ്രസിഡന്റുമായ അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് ഉദ്ഘാടനം ചെയ്തു. ടൗൺ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.എൻ. മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സി. രവീന്ദ്രൻ, സാംസ്കാരികവേദി കൺവീനർ നീലേശ്വരം സദാശിവൻ, ജില്ലാകമ്മിറ്റിയംഗം വല്ലം രാമകൃഷ്ണ പിള്ള, ടി. ഗോപാലകൃഷ്ണൻ, സി. തങ്കമണി, എ.എൻ. വാസുദേവൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിനും പൊതുയോഗത്തിനും പി. കൃഷ്ണൻകുട്ടി, എ.എൻ. ഗോപിനാഥൻ ആചാരി, സി. ശ്രീജയൻ, പി.കെ. ശ്യാമള, എസ്.കെ. ഇന്ദിര, കെ. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.