കൊല്ലം: പൊതുപണിമുടക്കിന് മുന്നോടിയായി ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നഗരത്തിലെ കടകമ്പോളങ്ങളിൽ പണിമുടക്ക് നോട്ടീസും ലഘുലേഖയും വിതരണം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി പി. സജി, ജില്ലാ സെക്രട്ടറി ജി. ആനന്ദൻ, ജില്ലാ പ്രസിഡന്റ് സന്തോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈൻദേവ്, ശ്രീലാൽ, ഷാജി, അമീർ സുൽത്താൻ, അഭിലാഷ്, മാക്സ്വെൽറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.