pgoto-1
കെ.വി.രാമാനുജൻ തമ്പി,​ എൽ.സുഗതൻ

കൊല്ലം: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പുതുതലമുറയെ ബോധ്യപ്പെടുത്താൻ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൊല്ലത്തുനടന്ന നേച്ചർ പ്ലസ് കേരള സംസ്ഥാന കമ്മിറ്റിയുടെ വാർഷിക പൊതുയോഗത്തിൽ ആവശ്യപ്പെട്ടു. ആഗോള താപനം നിയന്ത്രിക്കുന്നതിൽ ലോകരാജ്യങ്ങൾ പാരിസ് ഉടമ്പടിയിൽ കൊടുത്ത വാക്ക് പാലിക്കപ്പെടാതെപോയത് ആശങ്കാജനകമാണ്. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളാണ് ഇതിൽ കൂടുതൽ വീഴ്ച വരുത്തിയത്. ഇതിൽ മൂന്നാം സ്ഥാനത്താണ് നമ്മുടെ രാജ്യം. പുതുവർഷത്തിൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു.
കെ. വി. രാമാനുജൻ തമ്പി (ചെയർമാൻ ), പി. സോമരാജൻ നായർ (വൈസ് ചെയർമാൻ),എൽ. സുഗതൻ (കൺവീനർ), ശൂരനാട് രാധാകൃഷ്ണൻ (ജോയിന്റ് കൺവീനർ )എസ്. ദേവരാജൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.