temple
പോളച്ചിറ ഗുരുകുലം മഹാവിഷ്ണു ക്ഷേത്രത്തിലെ സമൂഹ പൊങ്കാലയ്ക്ക് ക്ഷേത്രം തന്ത്രി അനിൽ ലക്ഷ്മണൻ ഭദ്രദീപം തെളിക്കുന്നു

ചാത്തന്നൂർ: പോളച്ചിറ ഗുരുകുലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടാനുബന്ധിച്ച് സമൂഹ പൊങ്കാല നടന്നു. ക്ഷേത്രം തന്ത്രി അനിൽ ലക്ഷ്മണൻ ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് രാജൻപിള്ള , ജനറൽ സെക്രട്ടറി ബിജുവിശ്വരാജൻ, ആർ. രേണുകുമാർ, കെ. സനീഷ്, ആർ.ജി. രാജു, വിഷ്ണുസോമൻ, ജി. ശശിധരൻ, അജി ഗോപാലൻ, കെ. മനോഹരൻ, കെ. ബാലചന്ദ്രൻ, സന്തോഷ്, മധു ബാലചന്ദ്രൻ, ആർ. രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി.

ഉത്സവ ദിവസമായ ഇന്ന് ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ വൈകിട്ട് 4ന് ദേശപ്രദക്ഷിണ ഘോഷയാത്ര, 6.15ന് ഗുരുപൂജ, 7ന് പ്രൊഫ. ചിറക്കര സലിംകുമാറും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം, രാത്രി 9ന് ദീപാരാധനയും വിളക്കും പുഷ്പാഭിഷേകവും, തുടർന്ന് ആറാട്ട്, 9.30ന് നാടൻ പാട്ടുകളും ദൃശ്യവിഷ്കാരവും എന്നിവ നടക്കും.