കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ശക്തികുളങ്ങര യൂണിറ്റിന്റെ വ്യാപാരഭവൻ ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി ജി. ഗോപകുമാർ, യൂണിറ്റ് പ്രസിഡന്റ് ടെറൻസ് ചാർളി, മുൻ പ്രസിഡന്റ് നെയ്ത്തിൽ വിൻസന്റ്, യൂണിറ്റ് ജന. സെക്രട്ടറി പി. അശോകൻ, കാവനാട് യൂണിറ്റ് പ്രസിഡന്റ് സുഭാഷ് പാറയ്ക്കൽ, നീണ്ടകര യൂണിറ്റ് പ്രസിഡന്റ് എൻ. ചന്ദ്രൻ, ട്രഷറർ ചാൾസ് ലോബോ തുടങ്ങിയവർ പങ്കെടുത്തു.