tra
തേവള്ളി റസിഡന്റ്സ് അസോസിയേഷന്റെ പുതുവത്സരാഘോഷവും ഗ്രന്ഥശാലാ വാർഷികവും ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: തേവള്ളി റസിഡന്റ്സ് അസോസിയേഷന്റെ പുതുവത്സരാഘോഷവും ഗ്രന്ഥശാലാ വാർഷികവും തേവള്ളി എക്സൈസ് അസോ. ഹാളിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. നഗരത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതിക്ക് റസിഡന്റ്സ് അസോസിയേഷനുകൾക്ക് നിരവധി സഹായങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം പറ‌ഞ്ഞു.

മേയർ ഹണി ബെഞ്ചമിൻ പുതുവത്സര സന്ദേശം നൽകി. നഗറിലെ വനിതകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിവിധ കലാസാംസ്കാരിക പരിപാടികളുടെ വിജയികൾക്ക് കൗൺസിലർ ബി. ഷൈലജ സമ്മാനദാനം നിർവഹിച്ചു. അസോ. പ്രസിഡന്റ് വി. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഡോ. കെ. അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് എൻ. ശേഖരൻ മൂർത്തി എന്നിവർ സംസാരിച്ചു.